വൈദ്യുത ആഘാതമേറ്റ് പിടഞ്ഞ പെണ്‍കുട്ടിക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍

കൊല്ലം ചവറ ഇടപ്പള്ളികോട്ട സ്വദേശിയും നീണ്ടകര കോസ്റ്റല്‍പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആഷ റ്റി.എ അസീമും മക്കളുമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവങ്ങളുടെ തുടക്കം.

ചവറ പന്മന ഇടപ്പളളിക്കോട്ടക്ക് സമീപം എസ്എസ് മന്‍സിലില്‍ സജിയുടെയും അനീസയുടെയും ആറ് വയസുളള മകള്‍ ആദില വീടിന്റെ മതിലിനു മുകളില്‍ കയറി മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൈദ്യൂത പോസ്റ്റില്‍ നിന്നും താഴേക്ക് കിടന്ന തെരുവിളക്കിന്റെ വൈദ്യുത കണക്ഷനില്‍ ആദില അറിയാതെ പിടിച്ചു. വൈദ്യൂതാഘാതമേറ്റ ആദില നിശ്ചലമായി.

സംഭംവം കണ്ട ആദിലയുടെ സമീപത്തെ വീട്ടിലെ പോലീസ് ഉദ്യാഗസ്ഥന്‍ അസീമിന്റെ മക്കളായ ആരിഫ്,ഇര്‍ഫാന്‍, അമാന്‍ എന്നിവര്‍ ഒച്ചത്തില്‍ നിലവിളിച്ച് അസീമിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ അസീം ഓടിയെത്തി സമീപത്ത് കിടന്ന റബര്‍ കൊണ്ടുളള ചവിട്ട് മെത്തയെടുത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ബന്ധം വിശ്ചേദിച്ച് ആദിലയെ വലിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സമപീപവാസികളായ ഹാരീസ്, ഷമീര്‍ എന്നിവരുടെ സഹായത്തോടെ പൊലീസിന്റെ ആംബുലന്‍സില്‍ ചവറ കുടുംബാരോഗ്യ കേന്ദ്രത്തിത്തിലെത്തിച്ചു.

ഡോ. നീതു ജലീലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അടിയന്തിര ചികിത്സ നല്‍കി കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അസിമിന്റെ കൃത്യമായ ഇടപെടലുകളാണ് ആദിലയുടെ ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് അസിം.ആദിലയുടെ ജീവന്‍ രക്ഷിച്ച അസീമിന് ഇപ്പോള്‍ നാട്ടുകാരുടെയുംസുഹൃത്തുക്കളുടെയും അഭിനന്ദനപ്രവാഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News