രാജസ്ഥാനിൽ തന്ത്ര പരമായി നിലപാട് മാറ്റി വിമത കോൺഗ്രസ് എം. എൽ. എ മാർ. പാർട്ടി വിപ്പ് നൽകിയാൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൽ പൈലറ്റിനൊപ്പമുള്ള വിമത എം. എൽ. എ ഗജേന്ദ്ര ശെഖാവത് പറഞ്ഞു.
അതേ സമയം ജയ്‌പൂരിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ചിരുന്ന കോൺഗ്രസ് എം. എൽ. എ മാരെ ജയ്സാൽമീരിലേയ്ക്ക് മാറ്റിയത് മാനസിക സമ്മർദം ലഘൂകരിക്കാൻ വേണ്ടിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
സച്ചിൻ പൈലറ്റിനും വിമത എം. എൽ. എ മാർക്കുമെതിരെ കോൺഗ്രസ് ചീഫ് വിപ്പും, സ്‌പീക്കറും സുപ്രീം കോടതിയിൽ നൽകിയ ഹർജി നൽകി വേഗത്തിൽ പരിഗണിക്കാൻ ശ്രമം.
Vo
നിയമസഭ ചേരാൻ 14 ദിവസം മാത്രമുള്ളപ്പോൾ വലിയ രാഷ്ട്രീയ അടിയൊഴുക്കുകൾക്കാണ് രാജസ്ഥാൻ സാക്ഷ്യം വഹിക്കുന്നത്. ഒപ്പമുള്ള ചിലർ കൂറ്മാറുമോയെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എം. എൽ. എ മാരുടെ താമസസ്ഥലം മാറ്റി.
ജയ്‌പൂരിലെ ഹോട്ടലിൽ നിന്നും ജയ്സാൽമീരിലെ റിസോർട്ടിലേയ്ക്ക് മാറ്റിയത്, എം. എൽ. എ മാരുടെ മാനസിക സമ്മർദം ലഘൂകരിക്കാനാണ് എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വിശദീകരണം. നിയമസഭയിൽ സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ചു സച്ചിൻ പൈലറ്റ് വിഭാഗം കൂടിയാലോചനകൾ നടത്തുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കൂറ് മാറ്റമായി സ്‌പീക്കർ കണക്കാക്കും. അതിനാൽ പാർട്ടി വിപ്പ് നൽകിയാൽ അതനുസരിക്കുമെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള വിമത എം. എൽ. എ മാർ വ്യക്തമാക്കി.
എന്നാൽ നിയമസഭയിലെ നിലപാട് സച്ചിൻ പൈലറ്റ് പറയുന്നത് പ്രകാരമാകും. അതേ സമയം സച്ചിൻ പൈലറ്റിനും 18 വിമത എം. എൽ. എ മാർക്കുമെതിരെ സുപ്രീം കോടതിയിൽ കോൺഗ്രസിന്റെ രാജസ്ഥാൻ നിയമസഭ ചീഫ് വിപ്പ് മഹേഷ് ജോഷിയും നിയമസഭ സ്‌പീക്കർ സിപി ജോഷിയും നൽകിയ ഹർജി വേഗത്തിൽ പരിഗണിപ്പിക്കാനും കോൺഗ്രസ് ശ്രമം ആരംഭിച്ചു. വിമതർക്ക് എതിരെ നടപടി പാടില്ലെന്ന രാജസ്ഥാൻ ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഇരുവരും ഹർജി നൽകിയത്.
Get real time update about this post categories directly on your device, subscribe now.