പശുവിന്‍റെ പേരില്‍ ദില്ലിയില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെ ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പശുവിന്റെ പേരിൽ ഉത്തരേന്റയിൽ വീണ്ടും ആൾകൂട്ട ആക്രമണം. പോലീസും നാട്ടുകാരും നോക്കി നിൽക്കെ ദില്ലിയ്ക്ക് സമീപം ഗുരുഗ്രാമിൽ പശു ഇറച്ചി കടത്തി എന്നാരോപിച്ചു യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം.

ചുറ്റിക ഉപയോഗിച്ചും മരകക്ഷണങ്ങൾ ഉപയോഗിച്ചും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ ഇത് വരെയും ആരെയും പിടികൂടിയിട്ടില്ല. അതേ സമയം യുവാവ് ഓടിച്ചിരുന്ന വാഹനത്തിൽ ഉണ്ടായിരുന്ന മാംസം പോലീസ് പരിശോധനയ്ക്ക് അയച്ചു.

മനുഷ്യ മനസുകളെ മരവിപ്പിക്കുന്ന കാഴ്ച്ച. പശു ഇറച്ചി കൊണ്ട് പോകുന്നുവെന്നാരോപിച്ചു പിക്ക് അപ്പ്‌ വാനിന്റെ ഡ്രൈവറിനെ അതി ക്രൂരമായാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. ഉത്തരേന്തയിലെ കുപ്രസിദ്ധമായ ഗോ സംരക്ഷകസേനയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പകൽ ദില്ലി-ഹരിയാന അതിർത്തിയായ ഗുരുഗ്രമിലായിരുന്നു ആക്രമണം.

ഹരിയാന സ്വദേശിയായ ലുക്ക്മാൻ എന്ന യുവാവ് ഓടിച്ചിരുന്ന പിക്ക് ആപ്പ് വാനിനെ 8 കിലോമീറ്റർ പിന്തുടരുന്ന സംഘം വഴിയിൽ തടഞ്ഞു വാഹനം അടിച്ചു തകർത്തു. യുവാവിനെ വലിച്ചു പുറത്തിട്ട് അതി ക്രൂരമായി മർദിച്ചു.

ചുറ്റിക ഉപയോഗിച്ചു തലക്ക് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അടിച്ചു മൃതുപ്രാതനാക്കിയ ശേഷം വാഹനത്തിൽ കെട്ടിയിട്ട് ബാദ്ഷാപൂർ എന്ന ഗ്രാമത്തിൽ കൊണ്ട് പോയും മർദിച്ചു. ആക്രമണത്തിന് ഇരയായ ലുക്ക്മാന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. യുവാവ് നൽകിയ പരാതി പ്രകാരം പോലീസ് കേസെടുത്തു.

പക്ഷെ ഇത് വരെ ആരെയും അറസ്റ് ചെയ്തിട്ടില്ല. അതേ സമയം നോയിഡയിലെ ദാദ്രിയിൽ സംഭവിച്ചത് പോലെ ഗുരുഗ്രമിലെ പോലീസ് വാഹനത്തിലെ മാംസം പശുഇറച്ചിയാണോ എന്ന് സ്ഥിരീകരിക്കാൻ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. പശു ഇറച്ചി ആണെങ്കിൽ ആക്രമണത്തിന് ഇരയായ യുവാവിനെതീരെ കേസെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News