സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപും റിമാന്‍ഡില്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. ഇരുവരെയും ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും.

ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കേന്ദ്രീകരിച്ച് ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് അന്വേഷണം. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്നയ്ക്കൊപ്പം ലോക്കര്‍ അക്കൗണ്ട് തുറന്നതെന്ന അക്കൗണ്ടന്റിന്റെ മൊഴിയാണ് നിര്‍ണായകമായി കസ്റ്റംസും എന്‍ഐഎയും കാണുന്നത്.

ഈ ലോക്കറില്‍ നിന്നാണ് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെടുത്തത്. ഈ സ്വത്തില്‍ ശിവശങ്കറിനും പങ്കുണ്ടോയെന്നതാണ് അന്വേഷിക്കുന്നത്. ശിവശങ്കറും കെ.ടി. റമീസും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് എന്‍.ഐ.എ കൂടുതല്‍ തെളിവ് ശേഖരിച്ച് തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News