തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു.
ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് വെള്ളയമ്പലത്തുള്ള പൊലീസ് ആസ്ഥാനം അടച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്. തിങ്കളാഴ്ച തുറന്നുപ്രവര്‍ത്തിക്കും.
കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അണുനശീകരണത്തിനായി അടച്ചിടുന്നത്.
പൊലീസ് ആസ്ഥാനത്തിന്റെ അനക്സിലുള്ള സ്പെഷ്യല്‍ ബ്രാഞ്ച് സെക്ഷനില്‍ എട്ടുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരുകരിച്ചിരുന്നു. തുടര്‍ന്ന് ആ ഭാഗം അടച്ചിട്ടിരുന്നു.

Get real time update about this post categories directly on your device, subscribe now.