ചെല്ലാനത്തിന് കൈത്താങ്ങുമായി ഹൈക്കോടതി അഭിഭാഷകര്‍

കൊച്ചി: കോവിഡ് വ്യാപനവും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക്‌ അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റിയുടെ ശ്രമഫലമായി സംഭരിച്ച അവശ്യസാധനങ്ങൾ അടങ്ങിയ 500 കിറ്റുകൾ കൈമാറി.

എട്ട് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ എഐഎല്‍യു അഖിലേന്ത്യ എക്സിക്യൂട്ടീവ് അംഗം അഡ്വ എൻ മനോജ്കുമാർ കൊച്ചി എംഎല്‍എ കെ ജെ മാക്സിക്കു കൈമാറി.

ഹൈക്കോടതി വളപ്പില്‍ നടന്ന ചടങ്ങിൽ അഡ്വ. സി ഇ. ഉണ്ണികൃഷ്ണൻ സ്വാഗതവും, അഡ്വ. കെ.എസ്. അരുൺകുമാർ നന്ദിയും പറഞ്ഞു. അഡ്വ അശോക്.

എം ചെറിയാൻ, അഡ്വ. സി. എം. സുരേഷ്ബാബു, അഡ്വ. പി നാരായണൻ, അഡ്വ. വി. മനു, അഡ്വ. കെ. ആർ. രഞ്ജിത്ത്, സിപിഐ എം പള്ളുരുത്തി ഏരിയാസെക്രട്ടറി പി എ പീറ്റര്‍ മുതലായവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News