ഫസ്റ്റ് ബെല്‍: ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റം

ഓൺലൈൻ ക്ളാസായ ഫസ്റ്റ്ബെല്ലിൽ പ്ലസ്‍ ടു , അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ മാറ്റം വരുത്തി.

രാവിലെ 08.30 മുതല്‍ 10 :30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകള്‍ ഇനി രാവിലെ 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും.

അംഗനവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ രാവിലെ 10 മണിയ്ക്ക് ആയിരിക്കും. നേരത്തെ ഇത് 8 മണിയ്ക്കായിരുന്നു.

തിങ്കളാ‍ഴ്ച മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുക.കൊച്ചു കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സമയം പുനഃക്രമീകരിക്കണമെന്ന രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മാറ്റം.

മറ്റു ക്ലാസുകളുടേയും നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെയും സമയത്തില്‍ നിലവിൽ മാറ്റങ്ങളില്ലെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News