വിശാഖപട്ടണത്ത് ക്രെയ്ന്‍ തകര്‍ന്ന് പത്ത് മരണം; ഒരാള്‍ക്ക് പരുക്ക്; വീഡിയോ

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ ക്രെയ്ന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.

ഷിപ്പ് യാര്‍ഡില്‍ പരിശോധന നടത്തുന്നതിനിടെ ക്രെയ്ന്‍ തകര്‍ന്ന് വീഴുകയായിരുന്നു. ക്രെയ്‌നിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് ആളുകള്‍ക്ക് അപായം സംഭവിച്ചത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ പെട്ടിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here