പാലക്കാട് ഒരു കൊവിഡ് മരണം കൂടി

പാലക്കാട് വീണ്ടും കൊവിഡ് മരണം. വാണിയംകുളം സ്വദേശി സിന്ധുവാണ് പുലര്‍ച്ചെ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം തൃശ്ശുര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ജില്ലയിലെ നാലാമത്തെ കൊവിഡ് മരണമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News