ദില്ലി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന സമയത്തു പ്രത്യേക പൂജകളും ഭജനകളും നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ചൊവ്വാഴ്ച മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍ ഭജന നടത്തും.
ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും വസതികളില്‍ പ്രതേക പൂജാചടങ്ങുകള്‍ നടത്തുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചു നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതിന് പിന്നാലെയാണ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആരംഭം കുറിയ്ക്കുന്ന ഓഗസ്റ്റ് 5ന് സംഘപരിവാര്‍ സംഘടനകളെക്കാള്‍ വലിയ ആഘോഷപരിപാടികളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാം തിയതി പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തും. അതിന് തൊട്ട് മുന്‍പുള്ള ദിവസം മുതല്‍ കോണ്‍ഗ്രസിന്റെ ആഘോഷ പരിപാടികള്‍ ആരംഭിക്കും.
കോണ്‍ഗ്രസിന്റെ മധ്യപ്രദേശ് സംസ്ഥാന ഘടകം ചൊവ്വാഴ്ച പ്രത്യേക ഭജന നടത്തും. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും വീട്ടില്‍ രാമ പൂജ നടത്തുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ കൈ മാറി കഴിഞ്ഞു. േ
ക്ഷത്ര നിര്‍മാണത്തെ പിന്തുണച്ചു കമല്‍ നാഥ് നേരത്തെ രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും പ്രതീക്ഷയോടെയാണ് ക്ഷേത്ര നിര്‍മാണത്തെ കാണുന്നത് എന്നായിരുന്നു കമല്‍നാഥിന്റെ പ്രസ്താവന. നിരവധി മറ്റു കോണ്‍ഗ്രസ് നേതാക്കളും അയോധ്യയിലെ സംഘ പരിവാര്‍ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യുപിയിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് ഘടകങ്ങളുടെ നീക്കത്തിന് മൗനത്തിലൂടെ പിന്തുണ നല്‍കുകയാണ് കോണ്‍ഗ്രസ് ഹൈ കമാന്‍ഡ്. കോണ്‍ഗ്രസ് കേന്ദ്ര ഭരണത്തിലിരിക്കുമ്പോഴാണ് കര്‍സേവകര്‍ ബാബ്റി മസ്ജിദ് തകര്‍ത്തത്. ഇന്ത്യയുടെ മതേതര മുഖത്തിന് ഏറ്റ വലിയ അടിയെന്നാണ് വിലയിരുത്തപ്പെട്ട ബാബ്റി മസ്ജിദ് തകര്‍ക്കലിന് നേതൃത്വം നല്‍കിയ ആരെയും ഇത് വരെ ശിക്ഷിച്ചിട്ടില്ല.
Get real time update about this post categories directly on your device, subscribe now.