പി വി അന്‍വര്‍ എംഎല്‍എക്ക് വധഭീഷണി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിലമ്പൂരില്‍ സിപിഐഎം പ്രതിഷേധം

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് നിലമ്പൂരില്‍ സിപിഐഎം പ്രതിഷേധം. നിലമ്പൂരില്‍ അഞ്ഞൂറും എടക്കരയില്‍ നാനൂറും കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ആര്‍എസ്എസ് ക്രിമിനലുകളെ ഉപയോഗിച്ച് എംഎല്‍എയെ വകവരുത്തുകയായിരുന്നു ലക്ഷ്യം. റിഗല്‍ എസ്റ്റേറ്റില്‍ താവളമടിച്ച ആര്‍ എസ് എസ്സുകാരെ പോലിസ് പിടിച്ചതോടെയാണ് ശ്രമം പൊളിഞ്ഞത്. സംഭവത്തില്‍ എസ്റ്റേറ്റ് ഉടമകളിലൊരാളായ മുരുകേഷ് നരേന്ദ്രന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ക്കെതിരേ പൂക്കോട്ടുംപാടം പോലിസ് കേസെടുത്തിരുന്നു.

പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യത്തിനെത്തയതും യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു. ഈ സാഹചര്യത്തിലാണ് വധ ഗൂഡാലോചനയുടെ പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയരുന്നത്. നിലമ്പൂരില്‍ അഞ്ഞൂറുകേന്ദ്രങ്ങളിലും എടക്കരയില്‍ നാനൂറ് കേന്ദ്രങ്ങളിലും പ്രതിഷേധം സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. എടക്കരയില്‍ സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്തു. വഴിക്കടവ് മണിമൂളിയില്‍ ടി രവീന്ദ്രന്‍, നിലമ്പൂരില്‍ ഇ പത്മാക്ഷന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടായിരത്തോളം പേരാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here