59 ല്‍ 57 സമ്പര്‍ക്കരോഗികള്‍; ആശങ്കയോടെ എറണാകുളം ജില്ല

എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 59 പേരിൽ 57 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇതിൽ പന്ത്രണ്ടു പേര് ഫോർട്ട് കൊച്ചി പള്ളുരുത്തി മേഖലകളിൽ നിന്നും ഉള്ളവരാണ്. ജില്ലയിലെ നാല് നാവിക സേനാ ഉദ്യോഗസ്ഥർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതെ സമയം ജില്ലയിൽ ഇന്നലെ 32 പേർ കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗികളുടെ എണ്ണം എണ്ണൂറ്റി എൺപത്തിയാറായി. വെള്ളിയാഴ്ച കുഴഞ്ഞു വീണു മരിച്ച ഫോർട്ട് കൊച്ചി തുരുത്തി സ്വദേശി കെ എ ബഷീറിന് കോവിഡ് പോസിറ്റിവ് എന്ന് സ്ഥിരീകരിച്ചു.

മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടൈൻമെൻറ് സോണിലാണ് ഇയാളുടെ വീട് എങ്കിലും കഴിഞ്ഞ 13 ദിവസമായി ഇയാൾ വീട് വിട്ടു പോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇയാളുടെ രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടർന്ന് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News