കൊവിഡ്‌ കാലത്ത് നാടിന്റെ ഉത്സവമായി മാറി തളിപ്പറമ്പിലെ ഓൺലൈൻ കലോത്സവം

കൊവിഡ്‌ കാലത്ത് കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന ഓൺലൈൻ കലോത്സവം നാടിന്റെ ഉത്സവമായി മാറുകയാണ്.ആരവം എന്ന പേരില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കലോത്സവം ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയാണ് സംഘടിപ്പിക്കുന്നത്.മികച്ച പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമാവുകയാണ് ആരവം എന്ന പേരിലുള്ള ഓൺലൈൻ കലോത്സവം.20 മേഖലകളില്‍ നിന്നായി നൂറു കണക്കിന് കലാകരമാരാണ് ആരവത്തിൽ മാറ്റുരയ്ക്കുന്നത്.

ചെറുകഥാരചന, പെയിന്റിംഗ് ജലച്ചായം, മോണോ ആക്ട്, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി, ഏകപാത്ര നാടകം, തുടങ്ങി 18 ഓളം ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. സാമൂഹിക ആകലം പാലിക്കേണ്ടതിനാല്‍ ഗ്രൂപ്പ് ഇനങ്ങള്‍ ഇല്ല. ബ്ലോക്ക് കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍ 9 മണിവരെ കലോത്സവം അരങ്ങേറും. 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള തളിപ്പറമ്പ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിലും കലാകാരന്മാർക്ക് സർഗ്ഗാത്മക പ്രകടിപ്പിക്കാനുള്ള വേദിയാണ് ഡി വൈ എഫ്‌ ഐ ഒരുക്കുന്നത്.ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ് ആണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ളവർ കലാകാരന്മാർക്ക് പ്രോത്സാഹനവും പിന്തുണയുമായി ഒപ്പമുണ്ട്.

ലക്ഷക്കണക്കിന് പേരാണ് മികച്ച നിലവാരം പുലര്‍ത്തുന്ന പരിപാടികള്‍ ഓൺലൈനിൽ കാണുന്നത്. ഓണ്‍ലൈന്‍ കലോത്സവം ആഗസ്റ്റ് 5ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News