കൊവിഡ് കാലത്ത് 84-ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമായി ഡോക്ടർ പി കരുണാകരൻ

കൊവിഡ് കാലത്ത് വൈറസിനെ ഭയന്ന് ആതുരസേവന രംഗത്ത് നിന്ന് ചിലർ ഒളിച്ചോടുമ്പോൾ 84ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമാണ് ശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോക്ടർ പി കരുണാകരൻ. ഡോക്ടറാകാൻ തീരുമാനിച്ചാൽ പിന്നെ അതു മാത്രമായിരിക്കണം ജീവിതമെന്ന് തന്റെ 6 പതിറ്റാണ്ടിന്റെ സേവനം കൊണ്ട് തെളിയിക്കുകയാണ് കൊല്ലം സ്വദേശിയായ ഈ ഡോക്ടർ.

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ ഡോക്ടർമാരുടെ കണക്കെടുത്തപ്പോഴാണ് ചിലർ കൊവിഡിനെ ഭയന്ന് ചികിത്സാ രംഗത്ത് നിന്ന് മാറി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.അത്തരക്കാർ പി.കരുണാകരൻ ഡോക്ടറിനെ ഒന്നറിയണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 1959 തിൽ അദ്ദേഹം എംബിബിഎസ് പഠനം പൂർത്തിയാക്കി,61ൽ പൊതുജനാരോഗ്യരംഗത്ത് സേവനം ആരംഭിച്ചു 1964 ൽ എം.എസ് ബിരുദം നേടി.മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനത്തിനു ശേഷം 1989ൽ സ്വയം വിരമിച്ചു. പിന്നീട് കൊല്ലം ഉപാസന ആശുപത്രിയിൽ സർജ്ജനായി തുടങിയ പ്രാക്റ്റീസിൽ ഇപ്പോഴും കത്തി താഴെവെച്ചിട്ടില്ല.കൊവിഡ് കാലത്ത് വയറസിനെ ഭയന്ന് ആതുരസേവന രംഗത്ത് നിന്ന് ഒളിച്ചോടുന്നവരോട് ഡോക്ടറിന് സന്ധിയില്ല.

തൃശ്ശൂർ വെടിക്കെട്ട് ദുരന്തങളിൽപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചു.പെരുമൺ ദുരന്തം നടക്കുമ്പോൾ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്നു. പൊതുജനാരോഗ്യ രംഗത്തെ കാലയളവിൽ 75000 ത്തോളം ശസ്ത്രക്രിയകളും നടത്തി.തിരുവനന്തപുരത്ത് ജനറൽ ഹോസ്പിറ്റലിൽ സൂപ്രണ്ടായി 1965-66 ൽ സേവനം അനുഷ്ഠിക്കുമ്പോൾ കൊലപാതക കേസ് പ്രതിയെ തൂക്കികൊല്ലുന്നതിന് സാക്ഷ്യം വഹിച്ചു.മരിച്ചു എന്നുറപ്പു വരുത്താൻ ഗാലോസിന്റെ താഴെ ഇറങി പരിശോധിക്കുകയും ചെയ്തതു.

ഡോക്ടറിന്റെ ട്രാക്ക് റിക്കാർഡ് ആതുരസേവന രംഗത്ത് അവസാനിക്കുന്നതല്ല.കേരളത്തിനു വേണ്ടി 1958ൽ രഞ്ചിട്രോഫി മത്സരത്തിൽ ബൗൾ ചെയ്തു.സൗത്ത്സോണിൽ ഹാട്രിക്കോടെ 8 വിക്കെറ്റെന്ന നേട്ടവും ഡോക്ടറിന് സ്വന്തം.സിവിൽ സർവ്വീസിനു വേണ്ടി ഷട്ടിൽ ബാറ്റ്മിന്റൻ കളിച്ച് ട്രോഫി നേടിയ കരുണാകരൻ ഈ പ്രായത്തിലും കളി മുടക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News