നൊസ്റ്റാൾജിയ തലയ്ക്ക് പിടിച്ചു; വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കി പിറവന്തൂർ സ്വദേശി

നൊസ്റ്റാൾജിയ തലക്കു പിടിച്ച് വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കിയ ഗൃഹനാഥനെ പരിചയപ്പെടാം, കൊല്ലം പിറവന്തൂർ വാഴത്തോപ്പിൽ പുത്തൻ കട ശിവദാസ് വിലാസത്തിൽ അഭിലാഷാണ് മതിലിന് തീവണ്ടിയുടെയും കിണറിന് ടയറിന്റേയും മാതൃക പുനരാവിഷ്ക്കരിച്ചത്.

കെട്ടിടനിര്‍മ്മാണതൊഴിലാളിയായ അഭിലാഷ് തനിച്ചാണ് ട്രയിൻ കമ്പാർട്ട്മെന്റിന്റെ മാതൃകയിൽ മതില്‍ നിര്‍മ്മിച്ചത്.പഠനക്കാലത്ത് തുടര്‍ച്ചയായി കൊല്ലത്തേക്ക് ട്രെയിനില്‍ സഞ്ചരിച്ചിരുന്നു.ദൂരസ്ഥലങ്ങളിലേക്ക് പോകാനായി ട്രെയിനിനെ ആശ്രയിച്ച്രിരുന്ന അഭിലാഷിന് ട്രയിൻ ഗൃഹാതുരതയായിരുന്നു. ഇതിനെത്തുടർന്നാണ് വീടിൻ്റെ ചുറ്റുമതിൽ ട്രെയിനിൻ്റ ബോഗികളാക്കിയത്.

ട്രയിൻ മതിൽകാണാൻ വിവിധ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ വരുന്നുണ്ട്.വീടിൻ്റെ മുറ്റത്ത് മറ്റൊരു കൗതുകവും അഭിലാഷ് ഒരുക്കിയിട്ടുണ്ട്,ടയറിന്റെ രൂപത്തിൽ കിണർ.അഭിലാഷിന്റെ കരവിരുതിന് പിന്തുണയുമായി ഭാര്യ മഞ്ചുവുമുണ്ട്.എഴാം ക്ലാസ് വിദ്യാർത്ഥിയായ ഗിരി,ഒന്നര വയസ്സുള്ള മയൂഖ എന്നിവർ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News