രാജ്യത്ത് പ്രതിദിനം‌ 57,000 കൊവിഡ് ബാധിതര്‍; ആകെ രോ​ഗികള്‍ 17 ലക്ഷത്തിലേറെ

ഒറ്റദിവസത്തെ കൊവിഡ് ബാധിതര്‍ രാജ്യത്ത്‌ 57,000 കടന്നു. 24 മണിക്കൂറില്‍ 57,117 രോ​ഗികള്‍, 764 മരണം. ആകെ രോ​ഗികള്‍ 17 ലക്ഷത്തിലേറെ, മരണം 37,350. മഹാരാഷ്ട്രയിൽ രോ​ഗികള്‍ നാലുലക്ഷത്തിലേറെ. തമിഴ്‌നാട്ടിൽ രണ്ടരലക്ഷവും ആന്ധ്ര ഒന്നരലക്ഷവും കർണാടത്തിൽ ലക്ഷവും കടന്നു.

മഹാരാഷ്ട്രയിൽ മരണം 15,000വും തമിഴ്‌നാട്ടിൽ നാലായിരവും കടന്നു. തമിഴ്‌നാട്ടിലും കർണാടകയിലും പ്രതിദിന രോഗികൾ അയ്യായിരത്തിനുമുകളിലാണ്‌. ഡൽഹിയിൽ നാലായിരത്തിന്‌ അടുത്തെത്തി. ഗുജറാത്തിലും കർണാടകത്തിലും മരണം 2000 കടന്നു. യുപി, ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽ ആയിരത്തിലേറെ.

ജൂലൈയിൽമാത്രം രാജ്യത്ത് 11,11,262 രോ​ഗികള്‍, മരണം 19,142. ജൂൺ അവസാനിക്കുമ്പോൾ ദിവസവും 17,000 രോ​ഗികളും 300–-400 മരണവുമായിരുന്നു. ജൂലൈ അവസാനത്തോടെ ഇത്‌ 55,000വും എഴുനൂറുമായി. ജൂലൈയിൽ രോ​ഗികള്‍‌ 190 ശതമാനവും മരണം‌ 110 ശതമാനവും വര്‍ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News