സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ് ഗോപി.

രണ്ടാഴ്ചയോളം ആയി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ ഹൃദ്രോഗബാധിതനായിരുന്നു. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഗോപി രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കുടുംബത്തിലെ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel