ഉത്രയുടെ കൊലപാതകം; ക്രൈം ബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

ഉത്ര കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഡമ്മി പരീക്ഷണം നടത്തി. സംഘം കൊലപാതക രംഗങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്കരിച്ചത്. ഡമ്മി പരീക്ഷണത്തിൻ്റെ വീഡിയോ ചൊവ്വാഴ്ച്ച കോടതിയിൽ സമർപ്പിക്കും

അതേസമയം ഉത്രയുടെ കൊലപാതകത്തിൻ്റെ കരട് കുറ്റപത്രം അന്വേഷണ സംഘം പൂർത്തിയാക്കി. അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളിൽ കോടതിയിൽ സമർപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here