ശിവസേന, എം എൻ എസ് തുടങ്ങി വിവിധ പാർട്ടികളിൽ നിന്നുള്ള 250 ഓളം പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പാൽഘർ, ബോയ്സർ, വാഡ, ജവ്ഹാർ, വിക്രംഗഡ്, ഡഹാനു തുടങ്ങിയ താലൂക്കുകളിലെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള നിരവധി പ്രവർത്തകരാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സിപിഐഎമ്മിൽ ചേർന്നതായി പ്രഖ്യാപിച്ചത്.

പാൽഘർ ജില്ലയിലെ ചിൽഹാർപാഡയിൽ സിപിഐഎം. സെൻട്രൽ കമ്മിറ്റി അംഗം ഡോ. അശോക ദവ്‌ളെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു വിവിധ താലൂക്കുകളിലെ ശിവസേന, എം.എൻ.എസ്., ഭൂമിസേന, തുടങ്ങിയ സംഘടനകളിൽ നിന്നുള്ള 150- ഓളം നേതാക്കളടങ്ങുന്ന 250- ഓളം പാർട്ടി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നത്.

യോഗത്തിൽ ദഹാനു സിപിഐഎം. എം.എൽ.എ വിനോദ് നിക്കാലെ, താനെ-പാൽഘർ ജില്ലാകമ്മിറ്റി സെക്രട്ടറി ബാർക്യ മങ്കാത്ത്, വിക്രംഗഡ് താലൂക്ക് സെക്രട്ടറി കിരൺ ഗേഹ്ലെ എന്നിവർ സംബന്ധിച്ചു. പാർട്ടിയിൽ ചേർന്നവർക്ക് ഒരുവർഷം പാർട്ടിയുടെ ഉപസംഘടനകളിൽ പ്രവർത്തിച്ച ശേഷമായിരിക്കും പാർട്ടി അംഗത്വം നൽകുകയെന്ന് സിപിഐഎം. ബോയ്സർ താലൂക്ക് യൂണിറ്റ് ചുമതലയുള്ള സൗത്ത് താനെ താലൂക്ക് സെക്രട്ടറി പി.കെ. ലാലി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News