ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ്‌ കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറിയുടെ പുസ്തകം

ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ്‌ കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറി മാധവ് ഗൊഡ്ബൊളെയുടെ പുസ്തകം. മസ്ജിദ് പൊളിച്ച രണ്ടാം കർസേവകൻ രാജീവ് ഗാന്ധി. പ്രശ്നം പരിഹരിക്കാൻ ലഭിച്ച എല്ലാ അവസരങ്ങളും അവഗണിച്ച രാജീവ് ഗാന്ധി മസ്ജിദ് പൊളിക്കാൻ കരണക്കാരനായെന്നും അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് വിമർശിക്കുന്നു.

1984 മുതൽ 1989 വരെ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ബാബ്‌റി മസ്ജിദ് രാഷ്ട്രീയ വിവാദം അല്ലായിരുന്നു. പ്രാദേശികമായി ഉയർന്നു വന്ന തർക്കം പരിഹരിക്കാൻ നിരവധി മാർഗങ്ങൾ ഉണ്ടായിരുന്നു. പക്ഷെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പ്രശനം പരിഹരിക്കാൻ താല്പര്യം എടുത്തില്ല.

പകരം പള്ളി തുറന്ന് അമ്പലം പണിയാനുള്ള ശിലാസ്ഥാപനത്തിന് അനുമതി നൽകി. 1989ലെ തിരഞ്ഞെടുപ്പ് പ്രചാരണം അയോദ്ധ്യയിൽ നിന്ന് ആരംഭിക്കുകയും ചെയ്തു. രാജീവിന്റെ ഹിന്ദു പ്രീണന നയം പള്ളി പൊളിക്കാൻ കാരണമായെന്നും, 1992ൽ സംഘപരിവാർ സംഘടനകൾ ബാബ്‌റി മസ്ജിദ് പൊളിക്കുമ്പോൾ ആഭ്യന്തര സെക്രട്ടറി ആയിരുന്ന മാധവ് ഗൊഡ്ബൊളെ ചൂണ്ടികാട്ടുന്നു.

അത് കൊണ്ട് തന്നെ പള്ളി പൊളിച്ച കര്സേവകരിൽ രണ്ടാമനാണ് രാജീവ് ഗാന്ധിയെന്ന് മുൻ ആഭ്യന്തര സെക്രട്ടറി പറയുന്നു. മാധവ് ഗൊഡ്ബൊളെയുടെ അഭിപ്രായത്തിൽ ഒന്നാമത്തെ കർസേവകൻ 1949ൽ പള്ളിയ്ക്ക് അകത്തു രാമവിഗ്രഹം ഒളിപ്പിച്ചു കടത്തിയ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ. കെ. നായർ. രാംമദിർ :ബാബ്‌റി മസ്ജിദ് ദിലെമ :ആൻഡ് ആസിഡ് ടെസ്റ്റ്‌ ഫോർ ഇന്ത്യ കോൺസ്റ്റിട്യൂഷൻ എന്ന പുസ്തകത്തിലാണ് മാധവ് ഗൊഡ്ബൊളെ അന്നത്തെ രാഷ്ട്രീയ കളികൾ വെളിപ്പെടുത്തുന്നത്.

പള്ളി പൊളിച്ചതിൽ യു. പി മുഖ്യമന്ത്രി ആയിരുന്നു കല്യാൺ സിങ് അടക്കമുള്ളവരുടെ ബന്ധത്തെക്കുറിച്ചും മാധവ് ഗൊഡ്ബൊളെ തന്റെ പുസ്തകത്തിൽ പറയുന്നു. രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജയ്ക്ക് വലിയ പിന്തുണ നൽകി കോൺഗ്രസ്‌ നേതാക്കൾ എത്തിയതിന് പിന്നാലെയാണ് പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്ക് പ്രാധാന്യമേറുന്നത്. പള്ളി ഏറ്റെടുത്തു പൗരാണിക സ്മാരകം ആക്കുക, പള്ളിയ്ക്ക് സമീപം ക്ഷേത്രം പണിയുക തുടങ്ങിയ നിർദേശങ്ങൾ അന്നത്തെ ബാബ്‌റി മസ്ജിദ് ആക്ഷൻ കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു.

പക്ഷെ രാജീവ് ഗാന്ധി താല്പര്യം എടുത്തില്ല. അന്നത്തെ കേന്ദ്ര മന്ത്രി കരൺ സിങ് നിർദേശത്തെ പിന്താങ്ങി. പക്ഷെ പ്രധാനമന്ത്രിയുടെ താല്പര്യമില്ലായ്‌മ കാരണം നിർദേശങ്ങൾ തള്ളി പോയി എന്നും മുൻ ആഭ്യന്തര സെക്രട്ടറി കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News