രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. ഇതുവരെ 17,50,723 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ് 54, 736 ആയി.
അതേസമയം കൊവിഡ് ബാധിച്ചു ഉത്തർ പ്രദേശിൽ മന്ത്രി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കൽ റാണി വരുൺ ആണ് മരിച്ചത്. ആദ്യമായാണ് ഒരു മന്ത്രി കൊവിഡ് മൂലം മരിക്കുന്നത്

ലക്‌നൗവിലെ രാജധാനി കൊവിഡ് ആശുപത്രിയിൽ ജൂലൈ 18ന് പ്രവേശിപ്പിച്ച മന്ത്രിയുടെ അവസ്ഥ പുലർച്ചെ ഗുരുതരമായി. വൈറസ് ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിച്ചതിനാൽ രണ്ട് ദിവസമായി വെൻറിലേറ്ററിലായിരുന്നു മന്ത്രി. ഗതംപൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് 62 വയസുകാരിയായ കമൽ റാണി വരുൺ. മന്ത്രിയുടെ മരണ വർത്തയറിഞ്ഞു അയോധ്യയിലെ സന്ദർശനം മതിയാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ലക്‌നൗവിലേയ്ക്ക് മടങ്ങി.

രാമക്ഷേത്ര ഭൂമിപൂജയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്ന ഉന്നതതല യോഗവും രദാക്കി. ആദ്യമായാണ് രാജ്യത്ത് ഒരു മന്ത്രി കോവിഡ് മൂലം മരിക്കുന്നത്. ഉത്തർ പ്രദേശിലെ കോവിഡ് ചികിത്സയെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ട്. യു. പി യുടെ അയൽ സംസ്ഥാനമായ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കോവിഡ് ബാധിച്ചു ചികിത്സയിലാണ്. ഒരു മന്ത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല.

നേരത്തെ ദില്ലി ആരോഗ്യമന്ത്രിയ്ക്കും കോവിഡ് കണ്ടെത്തുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി മന്ത്രി രോഗവിമുക്തനായി. കേന്ദ്ര ആരോഗ്യ മന്ത്രാലയതിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17, 50, 724 ആയി. 54, 736 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച 853 പേർ മരിച്ചു. 37, 364 പേരാണ് ഇത് വരെ മരിച്ചത്. മഹാരാഷ്ടയിലും ആന്ധ്രാ പ്രദേശിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഇരു സംസ്‌ഥാനത്തും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News