3 വയസുകാരന്‍ മരിച്ച സംഭവം; ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; മരണ കാരണം നാണയം വി‍ഴുങ്ങിയതല്ലെന്ന് ആലപ്പു‍ഴ മെഡിക്കല്‍ കോളേജ്

ആലുവയില്‍ അബദ്ധത്തില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. .ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകന്‍ 3 വയസ്സുകാരന്‍ പൃഥ്വിരാജാണ് മരിച്ചത്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞിന്‍റെ ചെറുകുടലിൽ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. അതേസമയം കുഞ്ഞിന്‍റെ മരണ കാരണം നാണയം വി‍ഴുങ്ങിയതല്ലെന്ന് ആലപ്പു‍ഴ മെഡിക്കല്‍ കോളേജ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കുഞ്ഞിന്‍റെ മരണകാരണം എന്താണെന്നതിനെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News