സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി; പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ്

സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ തൂക്കുപാലം വട്ടുപാറ സ്വദേശിനി ഏലിക്കുട്ടിയാണ് മരിച്ചത്. 58 വയസായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇന്ന് ലഭിച്ച കൊവിഡ് പരിശോധനാ പൊസിറ്റീവാകുകയായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വട്ടുപാറയിൽ നടക്കും. ഇവർ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം’ പുളിക്കൽ സ്വദേശി റമീസിൻ്റെ മകൾ ആസ്യ അമാനയാണ് പനി ബാധിച്ച് മരിച്ചത്.
ആൻറിജൻ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്.

കുഞ്ഞിൻ്റെ ആറ് ബന്ധുക്കൾക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ കെവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിയതായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News