കോ‍ഴിക്കോട് ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങളോടെ മെഡിക്കല്‍ ഐസിയുവും സ്ട്രോക്ക് യൂണിറ്റും പ്രവര്‍ത്തന സജ്ജമായി

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനഘങ്ങള്‍ക്ക് കരുത്ത് പകരാന്‍ സര്‍ക്കാര്‍ ആശുപത്രികളാകെ അത്യാധുനിക സജ്ജീകരണങ്ങളോടെ നവീകരിക്കുകയാണ് സര്‍ക്കാര്‍.

കോ‍ഴിക്കോട് ജില്ലയില്‍ ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മെഡിക്കല്‍ ഐസിയവും സ്ട്രോക്ക് യൂണിറ്റും ആരോഗ്യ മന്ത്രി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വ‍ഴി ഉദ്ഘാടനം ചെയ്തു. 22 ബെഡ്ഡുകളാണ് മെഡിക്കല്‍ ഐസിയുവില്‍ സജ്ജമാക്കിയിരിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും പ്രവർത്തനസജ്ജമായി.

ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റു ആശുപത്രികളിലെ രോഗവ്യാപന സാധ്യത ഒഴിവാക്കാനും, കോവിഡ് രോഗബാധിതർക്ക് മികവുറ്റ സൗജന്യ ചികിത്സ ഉറപ്പാക്കാനുമായി ഈ ഐ.സി.യു കോവിഡ് സ്‌പെഷ്യല്‍ ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും.

നാഷണൽ ഹെൽത്ത്‌ മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തികൊണ്ടാണ് ആധുനിക ചികിത്സ സൗകര്യങ്ങൾ യാഥാർത്ഥ്യമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News