എം ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി.ശിവശങ്കറിനെതിരെ വിജിലൻസിന് പരാതികൾ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനുമതി തേടിയത്.
ലഭിച്ച പരാതികള്‍ സർക്കാരിന് കൈമാറി.
ഐടി വകുപ്പിലെ നിയമനങ്ങൾ,കൺസൾട്ടൻസി കരാറുകൾ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ശിവശങ്കറിനെതിരെ വിജിലൻസിന് ലഭിച്ച പരാതിയിൽ പറയുന്നത്.അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം അന്വേഷണം നടത്താൻ സർക്കാരിന്‍റെ അനുമതി ആവശ്യമാണ്.
അഴിമതി നിരോധന നിയമ ഭേദഗതി 17 പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതു പ്രകാരം വിജിലന്‍സ് ഡയറക്ടർ അനില്‍കാന്ത് ലഭിച്ച പരാതി സർക്കാറിന് കൈമാറി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായാല്‍ അന്വേഷണം ആരംഭിക്കാനാണ് വിജിലൻസിന്‍റെ തീരുമാനം.
ശിവശങ്കറിനെതിരെ വിജിലനസ് അന്വേഷണം മേണമെന്ന് കാട്ടി നേരത്തെ പ്രതിപക്ഷനേതാവും പരാതി നൽകിയിരുന്നു.ബവ് ക്യൂ ആപ്പിന്റെ പേരിൽ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുള്ളത്.അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.