ലീഗ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ഗൗരവതരം; ഗൂഢാലോചനയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പിവി അന്‍വര്‍ എംഎല്‍എ

തനിക്കെതിരായ കൊലപാതക ഗൂഢാലോചനയില്‍ നിലമ്പൂരിലെ ലീഗ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നും എംഎല്‍എ പിവി അന്‍വര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ലീഗ്-കോണ്‍ഗ്രസ് രാഷ്ട്രീയം തനിക്കെതിരെ നിലമ്പൂരില്‍ ആക്രമണത്തിന് തുനിയുന്നത് പുതിയ കാര്യമല്ലെന്നും താന്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതുമുതല്‍ തനിക്കെതിരെ പലതരത്തില്‍ ആക്രമണം നടന്നിട്ടുണ്ടെന്നും,

എന്നാല്‍ തന്റെ പ്രവര്‍ത്തനം നിലമ്പൂരിലെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട് അതുകൊണ്ടാണ് തന്നെയാണ് കോണ്‍ഗ്രസ്- ലീഗ് രാഷ്ട്രീയത്തില്‍ നിന്നും നിരവധി പേര്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നതെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here