ബാങ്ക്‌ ദിവസ വേതനക്കാർക്കും കരാർ ജീവനക്കാർക്കും ലോക്‌ഡൗൺ അവധി ദിനങ്ങളിൽ വേതനം നൽകണം

ബാങ്കുകളിലെ ദിവസ വേതനക്കാർക്കും കരാർ ജീവനക്കാർക്കും ലോക് ഡൗൺ അവധിദിന വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് ബിഇഎഫ്ഐ ഭാരവാഹി യോഗം പ്രമേയം പാസാക്കി. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഓർഡർ പ്രകാരം സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കും, കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ, ശനിയാഴ്‌ചകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.

കണ്ടെയ്‌ൻമെൻ്റ്, ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ്റ്, കർഫ്യൂ മേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും ചില സന്ദർഭങ്ങളിൽ ബാങ്കുകൾ ദുരന്തനിവാരണ അധികാരികളുടെ നിർദ്ദേശപ്രകാരം പ്രവർത്തനം നിർത്തിവക്കാറുണ്ട്.

ഇത്തരം അവസരങ്ങളിൽ ചില ബാങ്കധികാരികൾ അവിടെ പണിയെടുക്കുന്ന ദിവസക്കൂലിക്കാർക്കും കരാർ ജീവനക്കാർക്കും വേതനം നൽകുന്നില്ല. മഹാമാരിക്കാലത്ത് ബാങ്കുകളിലെ ഏറ്റവും താഴെക്കിടയിലുള്ള ജീവനക്കാരുടെ വേതനം തടയുന്നത് നീതീകരിക്കാനാകുന്നതല്ല.

ആയതിനാൽ എല്ലാ ബാങ്കുകളിലെയും ദിവസക്കൂലിക്കാർക്കും കരാർ ജീവനക്കാർക്കും ലോക്‌ഡൗൺ പശ്ചാത്തലത്തിലുള്ള എല്ലാ അവധി ദിനങ്ങളിലും വേതനം നൽകാൻ തയ്യാറാകണമെന്ന്ബിഇഎഫ്ഐ ഭാരവാഹി യോഗം ബന്ധപ്പെട്ട അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് ബാങ്കുകൾക്കും ബാധകമാക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here