കുടുംബശ്രീ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: കുടുംബശ്രീ വനിതാ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചയാള്‍ അറസ്റ്റില്‍. താനൂര്‍ മൂച്ചിക്കല്‍ സ്വദേശി റിജാസാണ് അറസ്റ്റിലായത്.

എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ അംഗങ്ങള്‍ക്കായി രൂപീകരിച്ച ഗ്രൂപ്പില്‍ വനിതാ അംഗമെന്ന വ്യാജേന കയറുകയായിരുന്നു.

പഞ്ചായത്തിന്റെ വെബ് സൈറ്റില്‍ നിന്നാണ് പ്രതി നമ്പര്‍ ശേഖരിച്ചത്. രാജസ്ഥാന്‍ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറാണ് പ്രതി ഉപയോഗിച്ചിരുന്നത്. പൂക്കോട്ടുംപാടം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News