വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്: മനോരമയുടെ ഒന്നാം പേജ് വാര്‍ത്ത വ്യാജം; തിരുത്തണമെന്ന് എന്‍ജിഒ യൂണിയന്‍

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ നടപടി നേരിട്ട് പുറത്താക്കപ്പെട്ട ട്രഷറി ജീവനത്താരന്‍ എന്‍ജിഒ യൂണിയന്‍ നേതാവാണ് എന്ന തരത്തില്‍ മലയാള മനോരമ പത്രത്തില്‍ ഇന്നലെ പ്രാധാന്യത്തോടെ ഒന്നാം പേജില്‍ കൊടുത്ത വാര്‍ത്ത തെറ്റാണെന്നും

പൊതു സമൂഹത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ജിഒ യൂണിയനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കൊടുത്ത വാര്‍ത്ത മനോരമ തിരുത്തണമെന്ന് എന്‍ജിഒ യൂണിയന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

എന്‍ജിഒ യൂണിയന്റെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യക്തിയെയാണ് എന്‍ജിഒ യൂണിയന്‍ നേതാവായി മലയാള മനോരമ ചിത്രീകരിച്ചിരിക്കുന്നത് ഈ വാര്‍ത്ത തിരുത്തി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും എന്‍ജിഒ യൂണിയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News