കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 141 റിമാന്റ് പ്രതികളില്‍ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂര്‍ഛിച്ച മൂന്നു പേരെ പാരിപ്പിള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ ജയിലിലെ 61 ഉദ്യാഗസ്ഥരില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള 36 പേര്‍ക്ക് നെഗറ്റീവ്. മറ്റ് 25 ഉദ്യോഗസ്ഥരുടെ സ്രവം പരിശോധിക്കും. ജയില്‍ സൂപ്രണ്ടടക്കം 36 ഉദ്യോഗസ്ഥരും ജയിലില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയും. 141 തടവുപുള്ളികളുടേയം ആന്റിജന്‍ പരിശോധന പൂര്‍ത്തിയായി.

കൊവിഡ് സ്ഥിരീകരിച്ചവരില്‍ 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ കൊവിഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ജില്ലാ ജയില്‍ ഉള്‍പ്പെടുന്ന തേവള്ളി ഡിവിഷന്‍ ക്ലസ്റ്ററാക്കി കണ്ടയിന്മെന്റ് സോണിലെ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News