പ്രകൃതിയാകുന്ന തൊട്ടിലിലേക്ക് നമ്മെ തിരികെ വിളിച്ച് ഹരിശങ്കറി​ന്‍റെ ‘നീല മുകിലേ’..

പ്രകൃതിയിലേക്ക് തന്നെയുള്ള  തിരിച്ചു പോക്കാണ് ആയുസ്സിൽ പിന്നിടുന്ന ഓരോ നിമിഷവും.. ആലംഗനീയമായി സൗന്ദര്യവും സംഗീതവും കലയും ഇണചേർന്ന പ്രകൃതിയെ ആസ്വദിച്ച് കടന്നുപോകുന്ന വെറും യാത്രികർ..

പലപ്പോഴും യാത്രയുടെ ഉദ്ദേശം തന്നെ മറന്നുപോകുന്ന നമുക്കുള്ള ഓർമ്മപ്പെടുത്തലുകളാണ് പ്രളയം പോലുള്ള ഒടുവിലെത്തിയ കൊറോണ പോലും .. ഇന്നും പ്രകൃതിയിലേക്ക് തിരികെ നോക്കുമ്പോൾ  ആർക്കും വർണ്ണിക്കാനാകാത്തത്ര ശ്രുതിലയമായി പുഞ്ചിരിക്കുന്ന പ്രകൃതിയെ കാണാനാകും.

ആ മനോഹാരിതയും സംഗീതവും  പകർന്നെടുത്ത അനുഭൂതിയാണ് കെ എസ് ഹരിശങ്കറും സൂഹൃത്തുക്കളും ചേർന്ന് രചിച്ച  നീല മുകിലേ. കെ എസ് ഹരിശങ്കർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറാണ് .

ഏഴു സുഹൃത്തുക്കളുടെ ശ്രമഫലമായി പിറവിയെടുത്ത ഗാനത്തിൽ പാടി അഭിനയിച്ചിരിക്കുന്നതും  ഹരിശങ്കറാണ്. ഗാനം ഇതിനോടകം പ്രേഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here