കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം; അഞ്ചുലക്ഷം രുപ തട്ടിയെടുത്തു

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് .തിരുവനന്തപുരം സ്വദേശികളായ യുവതിയേയും ഭര്‍ത്താവിനെയുമാണ് തട്ടിപ്പിനിരയായത്. വിദ്യാധരന്‍, ശശി ബാലകൃഷ്ണന്‍ എന്നിവരാണ് തട്ടിപ്പു നടത്തിയതെന്ന് യുവതിയുടെ ആരോപണം. അഞ്ചുലക്ഷം രുപ തട്ടിയെടുത്തെന്നും കുടുംബം. സംഭവത്തെതുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.

കോന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം സ്വദേശി സൗമ്യയുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. തിരുവനന്തപുരം സ്വദേശികളായ ശശി ബാലകൃഷ്ണനും വിദ്യാധരനുമാണ് തട്ടിപ്പിന് പിന്നിലെന്നും. ശശി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതു പ്രകാരം രണ്ട് തവണകളായാണ് പണം കൈമാറിയതെന്നും തട്ടിപ്പിനിരയായ സൗമ്യ പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് ആദ്യം അന്‍പതിനായിരം രൂപ വിദ്യാധരന്‍ വാങ്ങിയെന്ന് സൗമ്യ പറയുന്നു. പിന്നീട് സാലിസ എഡ്യുക്കേഷന്‍ സൊ‍ല്യൂഷന്‍സിലെ എം.ഡി എന്നു പറഞ്ഞ് ശശി ബാലകൃഷ്ണനെ പരിചയപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ പ്രോജക്ടാണെന്നും കമ്പനി കേന്ദ്രം ഏറ്റെടുക്കുമെന്നും യുവതിയോട് പറഞ്ഞു.

പിന്നീട് ശശി ആവശ്യപ്പെട്ടതു പ്രകാരം കമ്പനി അകൗണ്ടിലേക്ക് പൈസ കൈമാറുകയായിരുന്നെന്ന് കുടുംബം പറയുന്നു.ആറുമാസത്തിലധകമായി ജോലി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി രംഗത്തു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News