ലോകോത്തര സിനിമകളില്‍ ഇടം പിടിച്ച് മലയാളം ടെലി സിനിമ ‘ഫിലിപ്പ്’

ലോകോത്തര സിനിമകളില്‍ ഇടം പിടിച്ച് മലയാളം ടെലി സിനിമ ഫിലിപ്പ്. പതിനൊന്നുകാരന്‍ മാസ്റ്റര്‍ ആഷിക് ജിനു സംവിധാനം ചെയ്ത ചിത്രത്തിന് ഈ വർഷത്തെ ട്രാവകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചു. ട്രാവകൂർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് വെല്ലിൻ്റെ ഈ ആഴ്ച്ച യിലെ മികച്ച നടനുള്ള അവാർഡ്‌ ചിത്രത്തിലെ നായകൻ ഫാക്ട് പി ഹുസൈൻകോയക്കാണ് ലഭിച്ചത്.

പതിനൊന്നുകാരൻ മാസ്റ്റര്‍ ആഷിക് ജിനുവിൻ്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ത്രില്ലർ ടെലി സിനിമയാണ് “ഫിലിപ്പ്”. കാരാഗൃഹത്തിൽ നിന്നും കൊലക്കയറിലേക്ക് കടക്കുന്ന കൊലയാളിയുടെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് ട്രാവകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു. ടി എഫ് എം ഫിലിം ഫെസ്റ്റ് വെല്ലിൻ്റെ ഈ ആഴ്ച്ച യിലെ മികച്ച നടനുള്ള അവാർഡ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫാക്ട് പി ഹുസൈൻകോയക്കാണ് ലഭിച്ചത്.

നക്ഷത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ പി ഹുസൈൻകോയ തന്നെയാണ് ചിത്രം നിർമ്മിച്ചത്.
കഥ തിരക്കഥ ജിനു സേവ്യർ ഇടപ്പള്ളിയാണ്. പ്രമുഖ നടൻ ടോണി, നന്ദു പൊതുവാൾ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News