സ്വര്‍ണക്കടത്ത് വെളിപ്പെടുത്തല്‍; ”എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ സൂര്യയും വിജയ്യും”; മീര മിഥുന്‍

ചെന്നൈ: തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന്‍മാരായ സൂര്യയും വിജയ്യുമാണെന്ന് ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുന്‍.

അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ സൂര്യയ്ക്കും കുടുംബത്തിനും പങ്കുണ്ടെന്നും മീര ആരോപിച്ചു.

വിജയ്ക്കെതിരെയും മീര ആരോപണവുമായി രംഗത്തെത്തി. ആരാധകരെ ഉപയോഗിച്ച് വിജയ് തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും, തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നുമായിരുന്നു ആരോപണം.

തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങള്‍ക്കെതിരെ നേരത്തെയും മീര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രജനികാന്ത് തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുവെന്നും മീര ആരോപിച്ചിരുന്നു. നടി തൃഷയ്ക്കും നേരെയും നടി വിവാദപരാമര്‍ശം നടത്തി. തൃഷ തന്നെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്, തനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ പലതും തൃഷ തട്ടിയെടുത്തതായും മീര ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News