ആ​ദ്യ സ്വ​കാ​ര്യ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച് നാ​സ​; യാ​ത്രി​ക​ർ തി​രി​കെയെത്തി

നാ​സ​യി​ലെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ ഡ​ഗ് ഹ​ർ​ലി​യും ബോ​ബ് ബെ​ഹ്ന്ക​നും തി​രി​കെ​യെ​ത്തി. മെ​ക്സി​ക്കോ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രേ​യും വ​ഹി​ച്ചു​ള്ള സ്പേ​സ് എ​ക്സി​ന്‍റെ ക്രൂ ​ഡ്രാ​ഗ​ണ്‍ പ​തി​ച്ച​ത്.

മ​നു​ഷ്യ​രെ വ​ഹി​ച്ചു​ള്ള നാ​സ​യു​ടെ സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ണ്‍ 9 റോ​ക്ക​റ്റ് ഫ്ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്ന് മാ​ർ​ച്ച് 31​നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്.
നാ​സ​യു​ടെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ ദൗ​ത്യ​മാ​ണ് സ്പേ​സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ണ്‍ കാ​പ്സ്യൂ​ൾ.

2011ന് ​ശേ​ഷം അ​മേ​രി​ക്ക​യു​ടെ ആ​ദ്യ വ​ലി​യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​ണ് പൂര്‍ത്തിയായത്. ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്നും ഡ്രാ​ഗ​ണ്‍ എ​ൻ​ഡോ​വ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​സ​യ്ക്കും സ്പേ​സ് എ​ക്സി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നു​മാ​ണ് തിരികെയെത്തിയ ശേഷം ഹ​ർ​ലി പ്ര​തി​ക​രി​ച്ച​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel