യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ്

ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ ബംഗളൂരു മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെയും മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് യെദിയൂരപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News