സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് അന്തരിച്ചു

സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ചു. സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ സഖാവ് സത്യനാരായണ്‍ സിങ് (76) അന്തരിച്ചു.

കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിഹാറിലെ ഖഗരാ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. ബിഹാര്‍ നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. ലോക്സഭയിലേക്കും ഇദ്ദേഹം മത്സരിച്ചിരുന്നു. നാലു മക്കളാണ് ഉള്ളത്.

അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here