കൊല്ലം ജില്ലയിലെ 7 ലാർജ്ജ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിൽ തലച്ചിറ മുന്നിൽ

കൊല്ലം ജില്ലയിലെ 7 ലാർജ്ജ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിൽ തലച്ചിറ മുന്നിൽ.രണ്ടാം സ്ഥാനത്ത്, കൊട്ടാരക്കരയും, തൊട്ടുപിന്നാലെ അഴീക്കലും ഇടം നേടി. അതേ സമയം ലാർജ്ജ് ക്ലസ്റ്ററുകളിൽ രോഗവ്യാപനം കുറയുമ്പോൾ ഏറ്റവും ഒടുവിൽ ലിമിറ്റഡ് ക്ലസ്റ്ററിൽ സ്ഥാനം പിടിച്ച കുളത്തുപുഴയിൽ കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജില്ലയിൽ രോഗം പടർന്നത് ചടയമംഗലത്തെ മത്സ്യ മൊത്ത വ്യാപാരകേന്ദ്രത്തിൽ നിന്ന്. തലച്ചിറ, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചൽ ഉൾപ്പടെയുള്ള മത്സ്യ വിപണന കേന്ദ്രങളിൽ വിറ്റവരും വാങിയവർക്കും കൊവിഡ് ബാധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

തലച്ചിറയിൽ 1092 പേരെ പരിശോധിച്ചതിൽ 143 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൊട്ടാരക്കരയിൽ 1003 പേരിൽ 70 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ജില്ലയിൽ ഏറ്റവും കൂടുതൽ പരിശോധന നടന്നത് ശാസ്താംകോട്ടയിൽ 2208 പേരിൽ 52പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ലാർജ്ജ് ക്ലസ്റ്ററുകളിൽ 30% വും ലിമിറ്റഡ് ക്ലസ്റ്ററുകളിൽ 14% വുമാണ് രോഗവ്യാപനം.ആകെ 44% മാണ് ജില്ലയിൽ രോഗവ്യാപന തോത്.ലിമിറ്റഡ് ക്ലസ്റ്റിൽപ്പെട്ട ഇടമുളക്കലിൽ രോഗവ്യാപനതോത് 15%.211പേരെ പരിശോധിച്ചതിൽ 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ലാർജ്ജ് ക്ലസ്റ്ററായ തലച്ചിറയിൽ 12%മാണ് കൊവിഡ് പോസിറ്റീവ് നിരക്ക്.വലിയ ക്ലസ്റ്ററുകളിൽ 427ും ലിമിറ്റഡ് ക്ലസ്റ്ററിൽ199ുമാണ് രോഗബാധിതർ ആകെ
626 പേർക്ക് രണ്ടു തരം ക്ലസ്റ്റർ പ്രദേശങളിൽ രോഗബാധിതരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News