രാജ്യത്ത് കൊവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞു; 52972 പ്രതിദിന രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞു. 52972 പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരിയപ്പയുടെ മകൾക്കും കൊവിഡ്. മുഖ്യമന്ത്രിയുമായി 3 ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ആരോഗ്യനിലയിൽ പ്രശനമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ഐസിഎംആർ നടത്തുന്ന ആന്റിജൻ റാപിഡ് പരിശോധന രാജ്യത്ത് രണ്ട് കോടി കവിഞ്ഞു. പ്രതിദിനം ശരാശരി നാലു ലക്ഷം പേരിലാണ് പരിശോധന. കഴിഞ്ഞ ദിവസം നടന്ന പരിശോധന ഫലപ്രകാരം 52972 പേരിൽ രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം പതിനെട്ടു ലക്ഷം കവിഞ്ഞു 1803696 ആയി.ഞായറാഴ്ച 771 പേര് മരിച്ചു. ഇത് വരെ 38135 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. 579357 രോഗികളാണ് ചികിത്സയിൽ തുടരുന്നത്.

രോഗം സ്ഥിരീകരിച്ചു ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ വരെ നിരീക്ഷണത്തിലാക്കി. കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ബുധനാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രിയുമായി അമിത് ഷാ അടുത്ത സമ്പർക്കം പുലർത്തിയെന്ന് വാർത്തകളോട് പ്രധാന മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല.

എന്നാൽ ഓഗസ്റ്റ് 5ന് നടക്കുന്ന രാമക്ഷേത്ര ഭൂമി പൂജയ്ക്ക് പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി ബി. എസ്. യെഡിയൂരിയപ്പയുടെ മകൾക്കും കൊവിഡ്. മറ്റു കുടുംബാഗങ്ങളെ പരിശോധനകൾക്ക് ശേഷം നിരീക്ഷണത്തിലാക്കി. മുഖ്യമന്ത്രിയുമായി മൂന്ന് ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരിലും പരിശോധന നടത്തുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here