സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ബുധനാ‍ഴ്ച്ച ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും, സരിത്തിനെയും സന്ദീപിനെയും മറ്റന്നാൾ ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് ഉത്തരവ്.

പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. അതേസമയം കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. നാളെ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന കേസ് ഡയറി എൻഐഎ കോടതിയിൽ സമർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News