സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കോഴിക്കോട് കക്കട്ട് സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാൾ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇവിടെ വെച്ച് കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here