കൊവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

കൊവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുർവേദ മെറ്റേർണിറ്റി ആശുപത്രിയും സജ്ജമായിട്ടുണ്ട്. അടിയന്തര ഗർഭപരിചണം ആവശ്യമുള്ളതും ബി, സി കാറ്റഗറിയിൽപ്പെടുന്നതുമായ ഗർഭിണികൾക്കുള്ള ചികിത്സ എസ്.എ.റ്റി ആശുപത്രയിൽ നൽകും.

തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരിക്കും കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളുടെ ചികിത്സ നടക്കുക. ജനറൽ ആശുപത്രിയിൽ ഒൻപതാം നമ്പർ ഒഴികെയുള്ള വാർഡുകളിൽ കാറ്റഗറി ബി കോവിഡ് രോഗികൾക്ക് ചികിത്സ നൽകും. ഒൻപതാം വാർഡിനെ മറ്റുള്ള വാർഡുകളിൽ നിന്നും കർശനമായി വേർതിരിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News