മൂന്നു വയസുകാരന്റെ ശരീരത്തിലുണ്ടായിരുന്നത് രണ്ട് നാണയങ്ങള്‍; നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം

കൊച്ചി: അബദ്ധത്തില്‍ നാണയം വിഴുങ്ങി മരിച്ച മൂന്നു വയസുകാരന്‍ പൃഥ്വിരാജിന്റെ ശരീരത്തിലുണ്ടായിരുന്നത് രണ്ട് നാണയങ്ങളെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഒരു രൂപ നാണയത്തിന് പുറമെ 50 പൈസ നാണയവും ശരീരത്തിനകത്തുണ്ടായിരുന്നു. വന്‍കുടലിന്റെ താഴ്ഭാഗത്തുനിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്.

അതേസമയം, നാണയം വിഴുങ്ങിയതല്ല, മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമെ കൃത്യമായ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു.

കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടില്‍ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു പോകും. വൈകിട്ട് സംസ്‌കാരം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News