കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി; ”തുടര്‍ന്നാല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും; രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനം; ഇനിയെങ്കിലും രോഗം തടയാന്‍ ഒരേ മനസോടെ നീങ്ങാം”

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കിയത് നമ്മുടെ അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ഉദ്ഘാടനം ചെയ്യവേയാണ് കൊവിഡിന്റെ സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോള്‍ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ രോഗത്തിന്റെ വ്യാപനത്തിന് ഇടയാക്കിയത് നമ്മുടെ അലംഭാവമാണ്.

കുറച്ച് വിട്ടുവീഴ്ചയും അലംഭാവവും പലസ്ഥലങ്ങളിലുമുണ്ടായി. ഇതില്‍ മാറ്റം വരുത്തണം. തുടര്‍ന്നാല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനമാണ്.

ഈ മുന്‍കരുതല്‍ മുമ്പ് നല്ലരീതിയില്‍ സ്വീകരിച്ചിരുന്നു. ഉത്തരവാദികളോരോരുത്തരും അത് ഓര്‍ക്കുന്നത് നല്ലതാണ്.

ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ നീങ്ങാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പങ്കും മുഖ്യമന്ത്രി പരിപാടിയില്‍ ഓര്‍മ്മിപ്പിച്ചു. ഇവയാണ് മഹാമാരി പടരുന്ന ഘട്ടത്തില്‍ വലിയ തോതില്‍ ജീവനഷ്ടം ഒഴിവാക്കിയത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ട്. അതില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News