കടവൂർ ജയൻ കൊലക്കേസ്: വാദം പൂര്‍ത്തിയായി; വിധി നാളെ

ആർ എസ് എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അന്തിമ വാദം പൂർത്തിയായി. ആർ എസ് എസ് പ്രവർത്തകനായ കടവൂർ ജയനെ 2012 ഫെബ്രുവരി 7 ാം തീയതി വീടിന് സമീപം കടവൂർ ജംഗ്ഷനിൽവെച്ച് വെട്ടി കൊലപ്പെടുത്തുകയും സഹോദരീ ഭർത്താവ് രഘുനാഥൻ പിള്ളയെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 23 സാക്ഷികളെയും 75 രേഖകളും 38 തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിച്ചിരുന്നു.

പ്രതികൾ ഒൻപത്പേരും സജീവ ആർ എസ് എസ് പ്രവർത്തകരാണ്. വിനോദ്, ഗോപൻ, സുബ്രഹ്മണ്യൻ, അനിയൻ, പ്രണവ്, അരുൺ, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നിവരാണ് കേസിലെപ്രതികൾ.

കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കാണുകയും തുടർന്ന് ജുഡീഷറിയിലെ അസാധാരണ സംഭവങൾക്കാണ് നീതി ന്യായ വ്യവസ്ഥ സാക്ഷ്യം വഹിച്ചത്. കടവൂർ ജയൻ കൊലക്കേസിൽ 9 പ്രതികളും കുറ്റക്കാരാണെന്ന് 2020ഫെബ്രുവരി ഒന്നിന് കോടതി പറയുമ്പോൾ ആർ.എസ്സ്.എസ്സ് പ്രവർത്തകരായ പ്രതികൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു.

വിധി പറഞ്ഞ അഡീഷണൽ സെഷൻസ് ജഡ്ജി കൃഷ്ണകുമാർ പ്രതികളുടെ ജാമ്യം റദ്ദ്ചെയ്യുകയും പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഒളിവിൽ പോയ പ്രതികളെ 2020 ഫെബ്രുവരി പത്താം തീയതി.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും എല്ലാ പ്രതികൾക്കും കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി സുജിത് ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു.

ഈ വിധിക്കെതിരെ ഹൈ കോടതിയിൽ അപ്പീൽ ബോധിപ്പിച്ച പ്രതികൾ , തങ്ങൾക്ക് ഈ കേസിൽ അന്തിമ വാദം പറയുന്നതിനുള്ള അവസരം ലഭിച്ചില്ല എന്ന തർക്കമാണ് ഉന്നയിച്ചത്. തുടർന്ന് കേസിൽ അന്തിമവാദം കേൾക്കുന്നതിനുള്ള അവസരം നൽകുന്നതിനായി കേസ് കൊല്ലം സെഷൻസ് കോടതിയിലേക്ക് അയച്ചിരുന്നതാണ്.

കോവിഡ് പ്രോട്ടോകാൾ നിലവിൽനിന്നിരുന്നതിനാൽ പ്രതികളുടെ സാന്നിധ്യം അന്തിമ വാദം നടന്ന അവസരത്തിൽ കോടതി ആവശ്യപ്പെട്ടിരുന്നില്ല.

സംഭവം നടന്ന സമയം പ്രതികൾ സ്ഥലത്തുണ്ടായിരുന്നില്ല എന്ന പ്രധാന തർക്കം തെളിയിക്കുന്നതിന് പ്രതികൾ ഹാജരാക്കിയ തെളിവുകൾ അപര്യാപ്തവും അവിശ്വസനീയവുമാണെന്നും ഹാജരാക്കിയ തെളിവുകൾ പ്രതികൾക്ക് എതിരായ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നതെന്നും പോസിക്യൂഷൻ വാദിച്ചു.

പ്രോസിക്യൂഷൻ സാക്ഷികളുടെ വിശ്വാസ്യത തകർക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല എന്നും പ്രോസിക്യൂഷൻ തെളിവുകൾ സത്യസന്ധവും ശക്തവുമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മരണപ്പെട്ട ജയന്റെ സഹോദരീ ഭർത്താവും കേസിലെ ഒന്നാം സാക്ഷിയായ രഘുനാഥ പിള്ളക്ക് സംഭവസ്ഥലത്തുവെച്ച് പരിക്കേറ്റീട്ടില്ല എന്നും ആ സാക്ഷി കള്ള സാക്ഷി ആണെന്നും കേസിൽ ഹാജരാക്കിയ ആയുധങ്ങൾ സംഭത്തിൽ ഉപയോഗിച്ചതല്ലെന്നും പ്രതിഭാഗം ആരാപിച്ചു.

2020ജൂലൈ പതിനാറാം തീയതി കേസിന്റെ അന്തിമ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയുന്നതിനായി കേസ് ആഗസ്റ്റ് മാസം നാലാം തീയതിയിലേക്ക് മാറ്റി.

ഈ കേസിന്റെ വിചാരണക്കിടയിൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് പ്രതികൾക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സർക്കാർ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വക്കേറ്റ് സി. പ്രതാപചന്ദ്രൻപിള്ള ഹാജരായി.
Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here