കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം; പോസിറ്റീവ് രോഗികളുടെ പ്രദേശം പ്രത്യേകം മാപ്പ് ചെയ്യും

കണ്ടെയിന്‍മെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിൽ മാറ്റം. പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകൾ കണ്ടെത്തിയാൽ ഇവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേർതിരിച്ച് കണ്ടെയിന്‍മെന്‍റ് സോണാക്കും.

ഇതിന് കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടെയിന്‍മെന്‍റ് സോൺ പ്രഖ്യാപിക്കും. മാറ്റം പോസിറ്റീവ് രോഗികളുടെ പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്തുകൊണ്ടായിരിക്കും. ഇവിടങ്ങളിൽ ഇപ്പോഴുള്ളത് പോലെത്തന്നെ നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കാനുള്ള വ്യവസ്ഥകൾ ഉണ്ടാകും.

ഈ സോണിലെ ആളുകൾക്ക് പുറത്തേക്കോ, മറ്റുള്ളവർക്ക് കണ്ടെയിന്‍മെന്‍റ് സോണിലേക്കോ പോകാൻ അനുവാദം ഉണ്ടാകില്ല. അവശ്യസാധനം വീടുകളിൽ എത്തിക്കും. അതിന് കടകളെ സജ്ജമാക്കും.

കടകൾ വഴി വിതരണം ചെയ്യും. അതിന് പ്രയാസമുണ്ടെങ്കിൽ പൊലീസോ, പൊലീസ് വളണ്ടിയറോ അവശ്യ സാധനം വീട്ടിലെത്തിക്കും. കണ്ടെയിന്‍മെന്‍റ് സോൺ ഒഴിവാക്കുന്നത് ഇതിനകത്തുള്ള പ്രൈമറി സെക്കന്‍ററി കോണ്ടാക്ടുകൾ രോഗമുക്തമായെന്ന് ഉറപ്പാക്കിയായിരിക്കും.

ഇത് സ്വാഭാവികമായും കുറച്ചധികം പ്രയാസം ആളുകൾക്ക് ഉണ്ടാക്കും. രോഗം വന്ന് ജീവഹാനി ഉണ്ടാകുന്നതിലും ഭേദം പ്രയാസം അനുഭവിക്കലാണ്. സമ്പർക്കമാണ് രോഗവ്യാപനത്തിന് കാരണം. ഇതൊഴിവാക്കണം. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണം.

രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസ് ആസ്ഥാനം ഭാഗികമായി ഏതാനും ദിവസത്തേക്ക് അടക്കും. ഇത് പൊലീസിന്‍റെ പ്രവർത്തനത്തെ ബാധിക്കില്ല. കൺട്രോൾ റൂമും വയർലെസ് സംവിധാനവും നടക്കും. അണുനശീകരണം പൂർത്തിയായാൽ പൊലീസ് ആസ്ഥാനം പൂർണ്ണമായ തോതിൽ പ്രവർത്തനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News