കാസര്‍ഗോഡ് യുവാവ് നാലുപേരെ വെട്ടിക്കൊന്നു

കാസര്‍കോട്: കാസര്‍കോട് കനിയാലില്‍ യുവാവ് നാലുപേരെ വെട്ടിക്കൊന്നു. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

തന്റെ ബന്ധുക്കളായ ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് യുവാവ് കൊലപ്പെടുത്തിയത്. വഴിതര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം.

ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News