എംജിയില്‍ എതിരില്ലാതെ എസ്എഫ്ഐ; സെനറ്റ്, സ്റ്റുഡന്റ്സ് കൗണ്‍സിലുകള്‍ തൂത്തുവാരി

കോട്ടയം: എംജി സര്‍വകലാശാല സെനറ്റ്, സ്റ്റുഡന്റ്സ് കൗണ്‍സിലിലേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് അംഗങ്ങളായി ജനറല്‍ വിഭാഗത്തില്‍ അര്‍ജുന്‍ ബാബു (മഹാരാജാസ് കോളേജ്, എറണാകുളം), രെതു കൃഷ്ണ(എസ്എന്‍ ലോ കോളേജ് പുത്തോട്ട), എന്‍ ആര്‍ വിഷ്ണു(അല്‍-അസര്‍ ലോ കോളേജ്, തൊടുപുഴ), ടോണി കുര്യാക്കോസ്(ഗവ. കോളേജ് കട്ടപ്പന), റ്റിജു തങ്കച്ചന്‍(അല്‍അസര്‍ ലോ കോളേജ്,തൊടുപുഴ).

വനിതാ വിഭാഗം: കെ വി കൃഷ്‌ണേന്ദു(ഐഎച്ച്ആര്‍ഡി കോളേജ് മുട്ടം), ഡി ജിഷ്ണ(സെന്റ് മേരീസ് കോളേജ്, മണര്‍കാട്), അലിഷ ചാന്ദ്‌നി(കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട), സ്റ്റെനി മേരി ഏബ്രാഹാം(സെന്റ് തോമസ് കോളേജ്, റാന്നി), ബി അനുജ (മഹാരാജാസ് കോളേജ്, എറണാകുളം).

എസ്സി, എസ്ടി വിഭാഗം: വസന്ത് ശ്രീനിവാസ്(എംജിയു ക്യാംപസ്,കോട്ടയം), ജെ മണികണ്ഠന്‍(ഗവ. കോളേജ്, മുന്നാര്‍). ബിരുദാനന്തര ബിരുദ വിഭാഗം: ജസ്റ്റിന്‍ ജോസഫ്(അല്‍- അസര്‍ ലോ കോളേജ്, തൊടുപുഴ). ഗവേഷണ വിഭാഗം: വിജീഷ്(എംജിയു ക്യാമ്പസ്, കോട്ടയം). പ്രൊഫഷണല്‍ വിഭാഗം: സബിത്ത് പി ആനന്ദ്( മൗണ്ട് സിയോണ്‍ ലോ കോളേജ്, കടമ്മനിട്ട).

സ്റ്റുഡന്റ്സ് കൗണ്‍സില്‍: എം വിഘ്‌നേഷ്(സെന്റ് ജോസഫ് കോളേജ് മൂലമറ്റം), അമൃത സന്തോഷ്(എസ്വിആര്‍ എന്‍എസ്എസ് കോളേജ്, വാഴൂര്‍), അതുല്യ ഉണ്ണി(ഡിബി കോളേജ് തലയോലപ്പറമ്പ്), ഇനോഷ് ടി ജോയ്(ഏറ്റൂമാനൂരപ്പന്‍ കോളേജ് തവളക്കുഴി), സി ആര്‍ വിഷ്ണുരാജ്(ഗിരിജ്യോതി കോളേജ്, ഇടുക്കി), വി അഭിനന്ദ്(സിഎംഎസ് കോളേജ്, കോട്ടയം), എസ് അഭിന്‍(പിആര്‍ഡിഎസ് കോളേജ്, ചങ്ങനാശേരി), കെ എസ് അമല്‍(ബിഎംസി തൃക്കാക്കര), അനഘ പ്രസാദ്(എംഎം എന്‍എസ്എസ്എസ് കോളേജ് കോന്നി), കെ എം പര്‍വതി(ന്യൂ മാന്‍ കോളേജ്, തൊടുപുഴ), കെ പി അരുന്ധതി(സെന്റ് ജോര്‍ജ് കോളേജ് അരുവിത്തറ), എ ഫിറോസ് (കൊച്ചിന്‍ കോളേജ്, കൊച്ചി), അഭിനവ് വിഷ്ണു(എംഎ കോളേജ് കോതമംഗലം), ജോയല്‍ ജയകുമാര്‍(സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), ഐ പി പ്രണവ്(മര്‍ത്തോമാ കോളേജ് തിരുവല്ല).

ജസ്റ്റിന്‍ ജോസഫ്, റ്റിജു തങ്കച്ചന്‍, കെ വി കൃഷ്‌ണേന്ദു, എന്‍ ആര്‍ വിഷ്ണു എന്നിവര്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളാണ്. തെരെഞ്ഞടുക്കപ്പെട്ടവരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ്, പ്രസിഡന്റ് വി എ വിനീഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് എംജിയില്‍ സെനറ്റ് തെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News