സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർഗോഡ് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീന്‍ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഷംസുദ്ദീന്‍..

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം ആശുപത്രിയില്‍ ചികിത്സക്കു ശേഷം വീട്ടില്‍ തിരിച്ചു വന്നിരുന്നു. പിന്നീട് പനിബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News