കൊവിഡ് കാലത്തെ അടിയന്തിര മൃഗചികിത്സാ സാഹചര്യങ്ങൾ നേരിടാൻ എമർജൻസി ടീം സജ്ജമായി

സംസ്ഥാനത്ത് കൊവിഡ് കാലത്തെ അടിയന്തിര മൃഗചികിത്സാ സാഹചര്യങ്ങൾ നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ എമർജൻസി ടീം സജ്ജമായി.കണ്ടയിന്റ്മെന്റ് സോണുകളിലെയും ഹോട്ട്സ്പോട്ടുകളിലെയും വളർത്തുമൃഗങ്ങൾക്ക് അടിയന്തിര ചികിത്സ ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പ് താലൂക്ക് തലത്തിൽ വെറ്ററിനറി എമർജൻസി ടീം രൂപീകരിച്ചത്.

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഹൈറിസ്ക്കിൽപ്പെട്ട പുന്തലതാഴത്ത് ക്വാറന്റീനിൽ കഴിയുന്ന കർഷകയുടെ വീട്ടിലാണ് എമർജൻസി സംഘമെത്തി ചികിത്സാ പദ്ധതിക്ക് തുടക്കമിട്ടത്.രക്താതിസാരം ബാധിച്ച 9 മാസം പ്രായമുള്ള കാളക്കുട്ടിക്കാ ഡ്രിപ്പുകളും ജീവൻ രക്ഷാമരുന്നുകളും നൽകി തുടർ ചികിത്സകൾ നിർദ്ദേശിച്ചു.

കോവിഡ് അനുബന്ധ മാനദണ്ഡങ്ങൾ പാലിച്ച് പി പി ഇ കിറ്റുകളും സുരക്ഷാ സജ്ജീകരണങ്ങളുമായാണ് സംഘമെത്തിയത്.ക്വാറന്റൈനിലായ വീട്ടകാർക്ക് പുറത്തിറങാൻ കഴിയാത്ത സാഹചരിയത്തിലായിരുന്നു എമർജൻസി ടീം ക്ഷീര കർഷകക്ക് സഹായ ഹസ്ഥവുമായി എത്തിയത്.കൊല്ലത്തെ ചികിത്സയ്ക്ക് അസി.പ്രോജക്ട് ഓഫീസർ ഡോ.ഡി.ഷൈൻകുമാർ,സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.അജിത് ബാബു , ആൾഡ്‌വിൻ,അനൂപ് എന്നിവർ നേതൃത്വം നൽകി.

അസി.പ്രോജക്ട് ഓഫീസർമാർക്കാണ് താലൂക്ക് തല ടീമിന്റെ ചുമതല.സീനിയർ വെറ്ററിനറി സർജൻ,നൈറ്റ് വെറ്ററിനറി സർവ്വീസിലെ ഡോക്ടർമാർ ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർമാർ എന്നിവരുൾപ്പെട്ടതാണ് കൊവിഡ് എമർജൻസി ടീം.സംസ്ഥാനത്തെ 14 ജില്ലകളിലും താലൂക്ക്തലത്തിൽ ടീം പ്രവർത്തന സജ്ജമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News